പാലാ പുലിയന്നൂര്‍ ജംഗ്ഷന് സമീപം കാറില്‍ ഓട്ടോറിക്ഷയിടിച്ച് ഓട്ടോ യാത്രക്കാരന്‍ മരിച്ചു. ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന മേവട കുന്നപ്പള്ളിയില്‍ കെ.ജെ.ജോസഫ് (78) ആണ് മരിച്ചത്. പാരലല്‍ റോഡില്‍ നിന്നും കാര്‍ മെയിന്‍ റോഡിലേയ്ക്ക് പ്രവേശിക്കുന്നതിനിടെ വേഗതയിലെത്തിയ ഓട്ടോറിക്ഷ കാറിലിടിക്കുകയായിരുന്നു. ഉടന്‍തന്നെ മരിയന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഓട്ടോ ഡ്രൈവറായ മേവട അറയ്ക്കല്‍ ബെന്നിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments