ചെമ്പിളാവ് എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. മീനച്ചില്‍ താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ഷാജികുമാര്‍ പയനായില്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.എന്‍ അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരജേതാവ് ഷീലാറാണിയെ ചടങ്ങില്‍ ആദരിച്ചു. എന്‍.എസ്.എസ് മേഖല കണ്‍വീനര്‍ അഡ്വ ഡി ബാബുരാജ്, കെ.ആര്‍ ഭാസ്‌കരന്‍ നായര്‍, വേലായുധന്‍ നായര്‍, കെ.എസ് പുരുഷോത്തമന്‍നായര്‍, സബിത ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments