ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബ സംഗമവും ഏറ്റുമാനൂപ്പന്‍ കോളേജജ് ഹാളില്‍ നടന്നു. മന്ത്രി വി.എന്‍ വാസവന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്. ഒ.ആര്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ലെഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജ് മുഖ്യാതിഥിയായിരുന്നു. ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഹേമന്ത് കുമാര്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ രജിത ഹരികുമാര്‍, സ്റ്റേറ്റ് അപ്പക്‌സ് കൗണ്‍സില്‍ സെക്രട്ടറി ജോബ് അഞ്ചേരി, മുന്‍ വാര്‍ഡ് മെമ്പര്‍ രതീഷ് രത്‌നാകരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ മികച്ച കര്‍ഷകനെയും, കര്‍ഷകയെയും ആദരിച്ചു. വിവിധ മല്‍സരങ്ങളും കുട്ടികളുടെ കലാപരിപാടികളും നടന്നു.





0 Comments