Breaking...

9/recent/ticker-posts

Header Ads Widget

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി



പാലാ അല്‍ഫോന്‍സാ കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കിടങ്ങൂര്‍ കാവാലിപ്പുഴ കടവിലെ മിനി ബീച്ചില്‍  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കമുള്ള നീക്കം ചെയ്തുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ശുചീകരണം നടത്തിയത്. അദ്ധ്യാപികയായ സിമിയുടെയും എന്‍എസ്എസ് വോളണ്ടിയേഴ്‌സ് സെക്രട്ടറി ഗൗരി കൃഷ്ണയുടെയും നേതൃത്വത്തില്‍ 18 വിദ്യാര്‍ത്ഥിനികളാണ് ശുചീകരണത്തില്‍ പങ്കുചേര്‍ന്നത്. മൂന്നാം തവണയാണ് അല്‍ഫോന്‍സാ കോളേജ് വിദ്യാര്‍ത്ഥികള്‍ കാവാലിപ്പുഴ ശുചീകരണത്തിനെത്തുന്നത്. എന്‍എസ്എസ് വോളണ്ടിയേഴ്‌സിന്റെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി പ്രവര്‍ത്തകനായ രമേഷ് കിടങ്ങൂര്‍ നന്ദി പ്രകാശിപ്പിച്ചു.




Post a Comment

0 Comments