ഏറ്റുമാനൂരിലെ തെരുവുനായ ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ടു സിപിഐയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധ സമരം സിപിഐ മണ്ഡലം സെക്രട്ടറി അഡ്വക്കറ്റ് ബിനു ബോസ് ഉദ്ഘാടനം ചെയ്തു. പേരൂരില്‍ തെരുവുനായ ആറുപേരെ കടിച്ച സംഭവത്തില്‍ പട്ടിക്കു പേ വിഷ ബാധ സ്ഥിരീകരിച്ചിട്ടു പോലും നഗരസഭ ഉത്തരവാദിത്വം നിറവേറ്റിയില്ലന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ പി കെ സുരേഷ് അധ്യക്ഷനായിരുന്നു. സിപിഐ നേതാക്കളായ കെ വി പുരുഷന്‍, സുമേഷ് ഡി തോപ്പില്‍, മണി നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments