കെ.എസ്.ആര്‍.ടി.സി ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ രക്ഷപെടുത്തിയ യുവാക്കള്‍ക്ക് ആദരം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അടിച്ചിറയില്‍ നിന്നും ഷട്ടര്‍ കവലയിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് ദേവസ്യാച്ചന്‍ എന്ന 74 കാരന്‍ കുഴഞ്ഞുവീണത്. വായില്‍ നിന്നും നുരയും പതയും വന്ന വയോധികനെ യുവാക്കള്‍ പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന ഒരുലക്ഷത്തോളം രൂപ നഷ്ടപ്പെടുത്താതെ സൂക്ഷിക്കുകയും ചെയ്തു. ഏറ്റുമാനൂര്‍ നഗരസഭ മുന്‍ കൗണ്‍സിലര്‍ ബിനീഷ്, വെട്ടിമുകള്‍ സ്വദേശി ബിനീഷ്, പുന്നത്തുറ സ്വദേശി സി.റ്റി മോഹനന്‍, ബസ് ഡ്രൈവര്‍ കെ രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് വയോധികനെ ആശുപത്രിയിലെത്തിച്ചത്.





0 Comments