ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റേഷന്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നു നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ് വിശ്വനാഥന്‍ എന്നിവര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനത്തിനെതിരെ പരാതികള്‍ നല്‍കി പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ പലരും നീക്കം നടത്തിയതായും നഗരസഭാ അധികൃതര്‍ പറഞ്ഞു. എന്നാല്‍ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ശാസ്ത്രീയമായ നിര്‍മ്മാണപ്രവര്‍ത്തനം ആണ് നടക്കുന്നതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. 74 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയില്‍ ബസ് സ്റ്റേഷനും ഡ്രെയിനേജ് സംവിധാനവും നിര്‍മിക്കുന്നത്.


.jpg)


0 Comments