തെരുവുനായ നിയന്ത്രണത്തിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ്ജ് പറഞ്ഞു. വളര്‍ത്തുനായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് നിര്‍ബന്ധമാക്കും. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ലൈസന്‍സ് സമ്പ്രദായവും ഏര്‍പ്പെടുത്തും. ജില്ലാകളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗതീരുമാനപ്രകാരം നഗരസഭ എബിസി പദ്ധതിയ്ക്കായി 5 ലക്ഷം രൂപ നല്കും. തെരുവുനായകള്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയയും വാക്‌സിനേഷനും നടത്തുന്നതിനാണ് തുക നല്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.





0 Comments