ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 26-ന് വൈകീട്ട് 6.30 -ന് നവരാത്രി മണ്ഡപത്തില്‍ കലാ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. 10 ദിവസവും വിവിധ കലാ പരിപാടികള്‍ നടക്കും. ഒക്ടോബര്‍ അഞ്ചിന് രാവിലെ 7.30 മുതല്‍ വിദ്യാരംഭം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്ത ഗോപന്‍ , പ്രെഫ.ആര്‍. ഹേമന്ത്കുമാര്‍ ,പ്രെഫ.പി.എസ്.ശങ്കരന്‍ നായര്‍ ,എന്‍. ഉണ്ണികൃഷ്ണന്‍ , ശ്രീകല എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തും. വൈകീട്ട് 6.30-ന് കഥകളി.
.പത്രസമ്മേളനത്തില്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.ആര്‍. ജ്യോതി, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ.എന്‍.ശ്രീകുമാര്‍ , പി.ജി. ബാലകൃഷ്ണപിള്ള , പി.എന്‍. രവീന്ദ്രന്‍ , പ്രംരാജ് എന്നിവര്‍ പങ്കെടുത്തു.


.jpg)


0 Comments