ഏറ്റുമാനൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ പുതിയ ഓ. പി- കാഷ്വാലിറ്റി ബ്ലോക്കുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. സെപ്റ്റംബര്‍ 13ന് രാവിലെ 10ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ 278 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. ആരോഗ്യ കേരളത്തിനുവേണ്ടി ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡ് കമ്പനിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. കെ സുരേഷ് കുറുപ്പ് എംഎല്‍എ ആയിരുന്ന കാലഘട്ടത്തിലാണ് പുതിയ ബില്‍ഡിംഗിനായുള്ള ശ്രമങ്ങളാരംഭിച്ചത്. പിന്നീട് വി. എന്‍. വാസവന്‍ മന്ത്രിയായ ശേഷം എന്‍എച്ച് അധികാരികളുമായി പ്രത്യേക യോഗം വിളിച്ചു ചേര്‍ത്താണ് പദ്ധതിക്ക് അന്തിമ രൂപീകരണം നടത്തിയത്. ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ ആശ ജോ ആന്‍ മുരളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, എച്ച് എം സി മെമ്പര്‍ അഡ്വക്കറ്റ് സിബി വെട്ടൂര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ടോമി പുളിമാന്‍തുണ്ടം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
0 Comments