ജാതി വിവേചനത്തിനും, അനാചാരങ്ങള്‍ക്കുമെതിരെ ധീരപോരാട്ടം നടത്തിയ മഹദ് വ്യക്തിത്വമായിരുന്നു മഹാത്മാ അയ്യങ്കാളിയെന്ന് മന്ത്രി വി.എന്‍ വാസവന്‍. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ നവോത്ഥാന ചരിത്രത്തിലെ വീരഗാഥകളാണെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂരില്‍ കെ.പി.എം.എസിന്റെ നേതൃത്വത്തില്‍ അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
0 Comments