Breaking...

9/recent/ticker-posts

Header Ads Widget

കിണറ്റില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി.



ഏറ്റുമാനൂര്‍ കട്ടച്ചിറ ഭാഗത്ത് ആള്‍താമസമില്ലാത്ത പുരയിടത്തിലെ കിണറ്റില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി മണികണ്ഠന്‍ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. 47 വയസ്സായിരുന്നു. നാലുദിവസത്തെ പഴക്കം ഉള്ള മൃതദേഹമാണ് കണ്ടെത്തിയത്. കോണ്‍ട്രാക്ടറായ കന്യാകുമാരി സ്വദേശി ജോണ്‍ റോസിനൊപ്പം തൊഴിലാളിയായി അഞ്ചു ദിവസം മുമ്പാണ് മണികണ്ഠന്‍ എത്തിയത്. മണികണ്ഠനെ കാണാനില്ലെന്ന വിവരം ഏറ്റുമാനൂര്‍ പോലീസില്‍ അറിയിച്ചിരുന്നു.  മാനസിക വെല്ലുവിളി നേരിടുന്ന  ആളായിരുന്നു മണികണ്ഠന്‍. പാലായില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വലയിലാക്കി  പുറത്തെത്തിക്കുന്നതിനിടയില്‍ മൃതദേഹം വീണ്ടും കിണറ്റിലേക്ക് വീണു. ഏറ്റുമാനൂര്‍ സബ്ഇന്‍സ്‌പെക്ടര്‍ ബിജു, എസ്.ഐ. ഭരതന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. സി. സജി, ജോസ് കുമാര്‍, സിബി ജേക്കബ്, ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ എസ്.കെ ബിജുമോന്‍, ഫയര്‍ഫോഴ്‌സ്  ഉദ്യോഗസ്ഥരായ കെ.എസ്. ബിജു, നവനീത് കൃഷ്ണന്‍ തുടങ്ങിയവര്‍ മൃതദേഹം പുറത്തെടുത്തത്.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.




Post a Comment

0 Comments