ഏറ്റുമാനൂര്‍ കൃപാ റസിഡന്റ്‌സ് അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും, കലാ-കായിക മത്സരങ്ങളും ടൗണ്‍ എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടന്നു. മന്ത്രി വി.എന്‍ വാസവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.അസോസ്സിയേഷന്‍ പ്രസിഡന്റ് ജി പ്രശാന്ത് സുപ്രിയ അദ്ധ്യക്ഷനായിരുന്നു. നഗരസഭാംഗങ്ങളായ സുരേഷ് വടക്കേടം, രശ്മി ശ്യാം, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എം.ആര്‍ ബോസ്, സിന്ധു പ്രകാശ്, എ.കെ രാമപിഷാരടി, റ്റി.എന്‍ പരമേശ്വരന്‍ മൂത്തത് എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ഓണസദ്യയോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.





0 Comments