Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ ശുചീകരണത്തിനാവശ്യമായ വെള്ളം ലഭിക്കുന്നില്ലെന്ന് ചെറുകിട മത്സ്യവ്യാപാരികള്‍



ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ ശുചീകരണത്തിനാവശ്യമായ വെള്ളം ലഭിക്കുന്നില്ലെന്ന് ചെറുകിട മത്സ്യവ്യാപാരികള്‍ പരാതിപ്പെട്ടു. വൈദ്യുതി കുടിശ്ശികയുടെ പേരില്‍ ജലവിതരണ കണക്ഷന്‍ കട്ട് ചെയ്തതോടെ മത്സ്യവ്യാപാരികള്‍ സ്വന്തം നിലയിലാണ് വെള്ളം എത്തിക്കുന്നത്. മത്സ്യമാര്‍ക്കറ്റിന്റെ പിന്‍വശത്ത് തെര്‍മോകോള്‍ അടക്കമുള്ള മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നതും ദുരിതമാവുകയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട നഗരസഭയും മാലിന്യ സംസ്‌ക്കരണത്തിന് കഴിയാതെ പ്രതിരോധത്തിലായിരിക്കുകയാണ്. ഹരിതകര്‍മസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍കേരള കമ്പനി ഏറ്റെടുക്കാന്‍ വൈകുന്നതും, നഗരസഭയെ ബുദ്ധിമുട്ടിലാക്കുകയാണ്. മാലിന്യം കുമിഞ്ഞുകൂടുന്നതും, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കേണ്ടി വരുന്നതും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി ആക്ഷേപമുയര്‍ന്നു.




Post a Comment

0 Comments