ഏറ്റുമാനൂര്‍ നഗരസഭയില്‍ തെരുവ് നായ ശല്യം ഒഴിവാക്കുന്നതിന് കര്‍മ്മപരിപാടികള്‍ നടപ്പാക്കുന്നതിന് വേണ്ടി ജനകീയ കമ്മറ്റി രൂപീകരിച്ചു. നഗരസഭാ തലത്തില്‍ 4 ഘട്ടങ്ങളിലായി തീവ്ര വാക്‌സിനേഷന്‍ യജ്ഞം നടത്തും. തെരുവ് നായകള്‍ക്കായി അഭയ കേന്ദ്രങ്ങള്‍, ശുചിത്വ പരിപാടികള്‍, ഐ.ഇ.എല്‍.സി കാമ്പെയിന്‍ തുടങ്ങിയ പരിപാടികളും നടത്തും. പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനായി റസിഡന്റ്‌സ് അസോസ്സിയേഷന്‍, ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസ്സിയേഷന്‍, വ്യാപാരി-വ്യവസായികള്‍, കുടുംബശ്രീ, സി.ഡി.എസ്, ജനമൈത്രി പോലീസ്, മൃഗസംരക്ഷണ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളെ ചേര്‍ത്താണ് ജനകീയ കമ്മറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്. പ്രദേശിക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ക്കൊപ്പം, നഗരസഭാ പരിധിയിലെ പതിനയ്യായിരത്തോളം വരുന്ന തെരുവ് നായ്ക്കള്‍ക്ക് ലൈസന്‍സ് നല്‍കാനും നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ്ജ്, കൗണ്‍സിലര്‍മാരായ ഇ.എസ് ബിജു, സിബി ചിറയില്‍, ജോണി വര്‍ഗീസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആറ്റ്‌ലി പി ജോണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുധന്‍, റസിഡന്റ്‌സ് അസോസ്സിയേഷന്‍ പ്രതിനിധികൾ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.





0 Comments