എം.സി റോഡില്‍ ഏറ്റുമാനൂര്‍ പട്ടിത്താനം റൗണ്ടാനയ്ക്ക് സമീപം നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്ക് റബ്ബറുമായെത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് നിയന്ത്രണം വിട്ടത്. വേഗതയിലെത്തിയ ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് മറിയാന്‍ കാരണമായത്. ലോറി ഡ്രൈവര്‍ തഞ്ചാവൂര്‍ സ്വദേശി പ്രഭാകരന്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.





0 Comments