ഏറ്റുമാനൂര്‍-പാലാ റോഡില്‍ പാറകണ്ടം ഭാഗത്ത് പഴയ പാലാ ബൈപ്പാസ് റോഡിനോട് ചേര്‍ന്ന് റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്നു.ഓട നിര്‍മ്മാണം നടത്താന്‍ അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് റോഡിന്റെ സംരക്ഷണ ഭിത്തിയും, സ്വകാര്യ ഭൂമിയുടെ സംരക്ഷണഭിത്തിയും തകര്‍ന്നത്. മണ്ണ് ഒലിച്ചുപോയി ഗര്‍ത്തം രൂപപ്പെടുകയും, വൈദ്യുതിത്തൂണ്‍ അടക്കം നിലം പൊത്തുന്ന സ്ഥിതിയില്‍ ആയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു. ഒന്നര വര്‍ഷം മുന്‍പ് പി.ഡബ്ല്യു.ഡി അധികാരികളുടെ ശ്രദ്ധയില്‍ വിഷയം പരാതിയായി രേഖാമൂലം നല്‍കുകയും മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരുകയും ചെയ്തതായി ഇതുസംബന്ധിച്ച് പരാതി നല്‍കിയ പി.കെ. രവീന്ദ്രന്‍ പാണംതെക്കേതില്‍ പറഞ്ഞു.





0 Comments