Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ പാണംതെക്കേതില്‍ കുടുംബത്തിന്റെ ഇരുപതാമത് വാര്‍ഷികാഘോഷം മന്ത്രി വി. എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.



ഏറ്റുമാനൂര്‍ പാണംതെക്കേതില്‍ കുടുംബത്തിന്റെ ഇരുപതാമത് വാര്‍ഷികാഘോഷം മന്ത്രി വി. എന്‍. വാസവന്‍  ഉദ്ഘാടനം ചെയ്തു. കുടുംബ ബന്ധങ്ങളുടെ ഊഷ്മളത നിലനിര്‍ത്തുവാന്‍ കുടുംബസംഗമം വഴി തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന  യോഗത്തില്‍ കുടുംബയോഗം ട്രസ്റ്റ് പ്രസിഡണ്ട് എ.കെ. സുകുമാരന്‍ ആക്കിതൊട്ടിയില്‍ അധ്യക്ഷനായിരുന്നു. കുടുംബയോഗം രക്ഷാധികാരി ശ്രീധരന്‍ ശ്രീവിലാസ്,പി.കെ. രാമദാസ് പാണംതെക്കേതില്‍, കെ.വി. വിശ്വംഭരന്‍, എ.വി.പ്രസാദ്, പ്രൊഫസര്‍ തോളൂര്‍ ശശിധരന്‍, പി.എന്‍. ശ്രീനിവാസന്‍, എ.ആര്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.




Post a Comment

0 Comments