റോഡിലെ വെള്ളക്കെട്ടില്‍ വലവീശി മീന്‍പിടിച്ച് വേറിട്ട പ്രതിഷേധ സമരം. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയിലുള്‍പ്പെടുന്ന അടിച്ചിറ-പരിത്രാണ റോഡ് വെള്ളക്കെട്ട് നീക്കി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് കേരള കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തിയത്. പ്രതിഷേധ സമരം കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം പ്രിന്‍സ് ലൂക്കോസ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. അഡ്വ ജെയ്‌സണ്‍, പി.സി പൈലോ, ജോസ് അമ്പലക്കുളം, ജിജി കല്ലുമ്പുറം, ജോസഫ് പുതുശ്ശേരി ആന്‍സ് വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രതിഷേധ സമരത്തിനിടയില്‍ ഇതുവഴിയെത്തിയ കാല്‍നടയാത്രക്കാരിയും, ഇരുചക്രവാഹന യാത്രികനും, പ്രതിഷേധക്കാരുമായി വാക്കേറ്റം നടത്തി. പ്രതിഷേധമല്ല പ്രവൃത്തിയാണ് വേണ്ടതെന്ന് യാത്രക്കാര്‍ പറഞ്ഞു.





0 Comments