ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയുടെ വയോമിത്രം പദ്ധതിയുടെ ഭാഗമായി അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പുകള്‍ നടന്നത്. നഗരസഭാംഗം സുരേഷ് ആര്‍ നായര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ രുചികയുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. വയോമിത്രം കോര്‍ഡിനേറ്റര്‍ ട്രീസ, അഹല്യ ഐ ഹോസ്പിറ്റല്‍ പി.ആര്‍.ഒ റോബിന്‍സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.നഗരസഭയുടെ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിലും ക്യാമ്പുകള്‍ നടക്കും.





0 Comments