കാണക്കാരി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യ സമര സേനാനികളുടേയും, രാഷ്ട്ര ശില്‍പ്പികളുടേയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഫ്രീഡം വാള്‍ ഒരുങ്ങി. എന്‍.എസ്.എസ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കിയ ഫ്രീഡം വാളിന്റെ അനാശ്ചാദനം പഞ്ചായത്തംഗം വി.ജി അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. എന്‍.എസ്.എസ് സ്ഥാപക ദിനത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ.പി ജയപ്രകാശ് അദ്ധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ ആര്‍ പദ്മകുമാര്‍, പ്രോഗ്രാം ഓഫീസര്‍ തോമസ് സെബാസ്റ്റിയന്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments