ഏറ്റുമാനൂരില്‍ വിനായക ചതുര്‍ത്ഥി മഹോല്‍സവത്തിന്റെ സമാപനം കുറിച്ച് ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടന്നു. ഘോഷയാത്രയ്ക്ക് മുന്നോടിയായി നടന്ന സാംസ്‌കാരിക സമ്മേളനം മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മാരിയമ്മന്‍ കോവില്‍ മേല്‍ശാന്തി മുട്ടത്തുമന ശ്രീകുമാര്‍ നമ്പൂതിരി അധ്യക്ഷനായിരുന്നു. മാരിയമ്മന്‍ കോവിലില്‍ നിന്നും കാണക്കാരി ശ്രീൃകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും വിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പട്ടിത്താനം ജംഗ്ഷനിലെ വിനായക നഗറില്‍ സംഗമിച്ചു. താലപ്പൊലിയുടെയും വാദ്യമേളങ്ങളുടയും നാമ സങ്കീര്‍ത്തനങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്ര ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെത്തി. സ്വീകരണത്തിന് ശേഷം സെന്‍ട്രല്‍ ജംഗ്ഷന്‍, പേരൂര്‍ ജംഗ്ഷന്‍, ചാലയ്ക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വഴി പൂവത്തുംമൂടിലേയ്ക്ക് നീങ്ങി. ഏറ്റുമാനൂരപ്പന്‍ ആടാറുന്ന പൂവത്തുംമൂട്ടിലെ ആറാട്ടുകടവില്‍ ഗണേശ വിഗ്രഹ നിമഞ്ജനം നടന്നു.
0 Comments