Breaking...

9/recent/ticker-posts

Header Ads Widget

തേനീച്ച കര്‍ഷകര്‍ക്കായി തേന്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ത്രിദിന നിര്‍മ്മാണ പരിശീലന പരിപാടി



തേനീച്ച കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച തേന്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ത്രിദിന  നിര്‍മ്മാണ പരിശീലന പരിപാടിക്ക് പാലാ മില്‍ക്ക്ബാര്‍ ഓഡിറ്റോറിയത്തില്‍ തുടക്കമായി. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസും, ഹോര്‍ട്ടി കോര്‍പ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം  കെ.എസ് രമേഷ് ബാബു ഉദ്ഘാടനം ചെയ്തു.  ബോര്‍ഡ് അംഗം സാജന്‍ തൊടുക അധ്യക്ഷനായിരുന്നു. ഹരിതം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് ചെയര്‍മാന്‍ തോമസ് മാത്യു, ഭൂമിക സെന്റര്‍ സെക്രട്ടറി എബി എമ്മാനുവല്‍, ജില്ലാ ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍  എം.എസ് സബീന ബീഗം, ജെസ്സി ജോണ്‍  എന്നിവര്‍ പ്രസംഗിച്ചു. ഹോര്‍ട്ടി കോര്‍പ്പ് റീജിയണല്‍  മാനേജര്‍ ബി സുനില്‍ ക്ലാസ് നയിച്ചു. പരിശീലനപരിപാടി ശനിയാഴ്ച സമാപിക്കും.





Post a Comment

0 Comments