Breaking...

9/recent/ticker-posts

Header Ads Widget

അപ്രിന്റിസ് മേള സംഘടിപ്പിച്ചു



ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐടിഐയില്‍ അപ്രിന്റിസ് മേള  സംഘടിപ്പിച്ചു.  മേള, സ്റ്റേറ്റ് അപ്രന്റീസ്  ഷിപ്പ് ഡെപ്യൂട്ടി  അഡൈ്വസര്‍ മിനി മാത്യു ഉദ്ഘാടനം ചെയ്തു. ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിംഗ് കോട്ടയം മേഖല ഓഫീസര്‍ എം എഫ് സാംരാജ് അധ്യക്ഷനായിരുന്നു. തിരുവനന്തപുരം വനിത എന്‍എസ്ടിഐ എ.ഡി.റ്റി  എം. ശരവണ മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐടിഐ പ്രിന്‍സിപ്പല്‍ സൂസി ആന്റണി,  വിവിധ ഐടിഐ പ്രിന്‍സിപ്പല്‍മാരായ പിജെ ആല്‍ബര്‍ട്ട്, അനില നൈനാന്‍, സി.ജി. ജയശ്രീ, എം.വി. സുമേഷ് , ഏറ്റുമാനൂര്‍ ഐടി വൈസ് പ്രിന്‍സിപ്പല്‍ സന്തോഷ് കുമാര്‍, കോട്ടയം ആര്‍. ഐ. സെന്റര്‍ ട്രെയിനിങ് ഓഫീസര്‍ ജീമോന്‍ കെയര്‍, പിഎന്‍ റെജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയിലെയും സമീപ ജില്ലകളിലെയും 30 ല്‍പരം തൊഴില്‍ ദാതാക്കളും 500 ഓളം ട്രെയിനുകളും മേളയില്‍ പങ്കെടുത്തു. തെരഞ്ഞെടുത്ത ട്രെയിനുകളുടെ നിയമന ഉത്തരവുകള്‍ ഉടന്‍ തന്നെ നല്‍കുമെന്ന് ട്രെയിനിങ് ഓഫീസര്‍ കെ ആര്‍ ജീമോന്‍ അറിയിച്ചു.




Post a Comment

0 Comments