കാണക്കാരി ശ്രീകൃഷ്ണ എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ആഘോഷപരിപാടികള്‍ എന്‍എസ്എസ് മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രതിനിധിയും മേഖല കണ്‍വീനറുമായ കെ എന്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി ബി.ശശിധരന്‍, വനിതാ സമാജം പ്രസിഡന്റ് ജെ. രമാദേവി, സെക്രട്ടറി ബിജി രാജേഷ്, ഉഷ.ടി. എന്‍, ആര്‍. അരവിന്ദാക്ഷന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പൂക്കളം ഒരുക്കിയും ഓണസദ്യ വിളമ്പിയും കുട്ടികള്‍ക്കായി വിവിധ കലാ മത്സരങ്ങള്‍ സംഘടിപ്പിച്ചുമായിരുന്നു ആഘോഷപരിപാടികള്‍.
0 Comments