Breaking...

9/recent/ticker-posts

Header Ads Widget

കരുണ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷിക യോഗവും ഓണാഘോഷവും



അതിരമ്പുഴ ഐക്കരക്കുന്ന് കരുണ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഏഴാമത് വാര്‍ഷിക യോഗവും  ഓണാഘോഷവും നടന്നു. പൊതുസമ്മേളനം എക്‌സൈസ് ഓഫീസര്‍ പി.കെ. റോബിന്‍മോന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജോസ് അമ്പലക്കുളം അധ്യക്ഷനായിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രദീപ് കുമാര്‍ പി എസ്, ബിജു സി കിഴക്കേടം എന്നിവര്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തി. അസോസിയേഷന്‍ ഭാരവാഹികളായ വര്‍ഗീസ് വി.എ, ഷഹാസ്, രാജീവ് കെ ജോയ്‌സ്  തുടങ്ങിയവര്‍ പ്രസംഗിച്ചു.  വിവിധ പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെയും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചവരെയും ആദരിച്ചു. വിദ്യാഭ്യാസ സഹായങ്ങള്‍, രോഗികള്‍ക്ക് ചികിത്സാസഹായം തുടങ്ങിയവ നല്‍കി. അസോസിയേഷന്റെ നേതൃത്വത്തില്‍  ഓണാഘോഷ പരിപാടികളും മത്സരങ്ങളും സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളും. സംഘടിപ്പിച്ചു




Post a Comment

0 Comments