കലാ -ആസ്വാദക സംഘത്തിന്റെ ഓണാഘോഷം കാസോണം 2022എന്ന പേരില്‍ മേവട ഇമ്മാനുവല്‍ ഹോമില്‍ വെച്ച് നടന്നു. കാസ് പ്രസിഡന്റ് സിബി ജോസിന്റെ അധ്യ ക്ഷതയില്‍ കൂടിയ പൊതുയോഗം നിമ്മി ട്വിങ്കിള്‍ രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടക്കല്‍ ഓണക്കോടി വിതരണം നടത്തി. കാസ് രക്ഷധികാരി കെ.ആര്‍ മധു , ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസി ജോസഫ് പൊയ്കയില്‍, ഗ്രാമപഞ്ചായത്ത് അംഗം ആനീസ് കുര്യന്‍, സിസ്റ്റര്‍ മേരി ജയിന്‍ , കാസ് സെക്രട്ടറി ബേബി മേവട, കെ ബി അജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഓണക്കോടി വിതരണവും ഓണസദ്യയും ഇതോടൊപ്പം നടന്നു.





0 Comments