കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം പാലാ മരിയസദനില്‍ നടന്നു. 1989-93 വര്‍ഷത്തെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ബ്രാഞ്ചില്‍ പഠിച്ചവരാണ് മരിയസദനം അന്തേവാസികള്‍ക്ക് ഒപ്പം ഓണമാഘോഷിച്ചത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളായി കെഎസ്ഇബി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ബാബുജാന്‍, ബിജു എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്. മരിയ സദന്‍ അംഗങ്ങളുടെ കലാപരിപാടികളും നടന്നു. അന്തേവാസികള്‍ക്കായി ഓണസദ്യയും തയ്യാറാക്കിയിരുന്നു.
0 Comments