Breaking...

9/recent/ticker-posts

Header Ads Widget

പോക്‌സോ കേസില്‍ പ്രതി അറസ്റ്റില്‍.



പോക്‌സോ  കേസില്‍ പ്രതി അറസ്റ്റില്‍. മണിമല ഏറത്തുവടകര തോലുകുന്നല്‍ വീട്ടില്‍ വിഷ്ണു മോഹന്‍ (28) നെയാണ് ചിങ്ങവനം  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വീടുകള്‍ കയറി മര്‍മ്മ തൈലം വില്‍ക്കുന്ന ജോലി ചെയ്യുന്ന ആളാണ്. കഴിഞ്ഞദിവസം മര്‍മ്മ തൈലം വില്‍ക്കാനായി ചിങ്ങവനത്ത്  ഉള്ള അതിജീവിതയുടെ വീട്ടില്‍ വരികയും, വീട്ടില്‍ തനിച്ചായിരുന്ന  അതിജീവിതയോട്  ഇയാള്‍ മര്‍മ്മ തൈലം പുരട്ടാന്‍ എന്ന വ്യാജേനേ അപമര്യാദയായി പെരുമാറുകയുമായിരുന്നു വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. ചിങ്ങവനം എസ്.എച്ച്.ഒ ജിജു.ടി. ആര്‍, എസ്.ഐ അനീഷ്,സി.പി.ഒ മാരായ സതീഷ്, സലിമോന്‍, മണികണ്ഠന്‍,പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




Post a Comment

0 Comments