ജീവിതശൈലീ രോഗങ്ങളാണ് കേരളത്തിലെ ആരോഗ്യ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. വീടുകളില്‍ സര്‍വേ നടത്തി ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ ഉള്ളവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു. ക്യാന്‍ കോട്ടയം ജീവിതശൈലി രോഗ നിര്‍ണയ പരിപാടി ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
0 Comments