Breaking...

9/recent/ticker-posts

Header Ads Widget

കൊഴുവനാല്‍ കുടിവെള്ള പദ്ധതിക്ക് പുതുതായി നിര്‍മിച്ച വാട്ടര്‍ ടാങ്കിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു



കൊഴുവനാല്‍ കുടിവെള്ള പദ്ധതിക്ക് അറയ്ക്കല്‍ കുന്ന് ഭാഗത്ത് പുതുതായി നിര്‍മിച്ച വാട്ടര്‍ ടാങ്കിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കൊഴുവനാല്‍ ഡിവിഷന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസി ജോസഫിന്റെ ശ്രമഫലമായി 14,40,000 - രൂപാ മുടക്കി നിര്‍മിച്ചതാണ് പുതിയ ടാങ്ക്. ഏകദേശം 200 കുടുംബങ്ങള്‍ക്ക് പുതിയ ടാങ്കിന്റെ പ്രയോജനം ലഭ്യമാവും. ഉദ്ഘാടന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ജോസി ജോസഫ്, മെര്‍ലി ജയിംസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസ്സി ജോര്‍ജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആനീസ് കുര്യന്‍, മഞ്ജു ദിലീപ്, ജോര്‍ജ്കുട്ടി, സെബാസ്റ്റ്യന്‍, ശ്രീകുമാര്‍ റ്റി.സി, ബാബു പീടികയില്‍, സണ്ണിച്ചന്‍ മറ്റം, ഷാജി ഗണപതിപ്ലാക്കല്‍, സിബി പുറ്റനാനി, ജോസഫ് പാറന്‍കുളങ്ങര, തങ്കച്ചന്‍ ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments