അധ്യാപകദിനത്തില്‍ കെപിഎസ്ടിഎയുടെ നേതൃത്വത്തില്‍ കോട്ടയം തിരുനക്കര ഗാന്ധിസ്‌ക്വയറില്‍ ഉപവാസ സമരം നടത്തി. അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ജേക്കബ് ചെറിയാന്‍, പരിമള്‍ ആന്റണി, ആര്‍ രാജേഷ്, മനോജ് വി പോള്‍, ടോമി ജേക്കബ്, സുജാത് വി.ബി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments