Breaking...

9/recent/ticker-posts

Header Ads Widget

എല്‍ബിഎം ലൈബ്രറിയും റിക്രിയേഷന്‍ ക്ലബ്ബും സംയുക്തമായി ഓണാഘോഷം



മാറിയിടം എല്‍ബിഎം ലൈബ്രറിയും റിക്രിയേഷന്‍ ക്ലബ്ബും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ പരിപാടികളോടെ ജൂലായ് 10ന് ആരംഭിച്ച ഓണാഘോഷം ബുധനാഴ്ച സാംസ്‌കാരിക സമ്മേളനത്തോടെയാണ് സമാപിച്ചത്. ലൈബ്രറി പ്രസിഡന്റ്  സി.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കിടങ്ങൂര്‍ SHO കെ.ആര്‍.ബിജു വിശിഷടാതിഥിയായി . മാറിയിടം തിരുഹൃദയ ദേവാലയ വികാരി ഫാ. ജോമി പതിപറമ്പില്‍, റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡന്റ്  തോമസ് ആല്‍ബര്‍ട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments