Breaking...

9/recent/ticker-posts

Header Ads Widget

പേവിഷ ബാധയ്‌ക്കെതിരെയുള്ള കുത്തിവയ്പ് നിര്‍ബന്ധമാക്കിയതായി ജില്ലാ കളക്ടര്‍



കോട്ടയം ജില്ലയില്‍ പേവിഷ ബാധയ്‌ക്കെതിരെയുള്ള കുത്തിവയ്പ് നിര്‍ബന്ധമാക്കിയതായി ജില്ലാ കളക്ടര്‍ ഡോ പികെ ജയശ്രീ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വളര്‍ത്തുനായകള്‍ക്കും പൂച്ചകള്‍ക്കും സെപ്റ്റംബര്‍ 30ന് മുന്‍പായി കുത്തിവയ്‌പെടുക്കണം. പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി അധികാരികളുമായി ബന്ധപ്പെട്ട് നായ്ക്കള്‍ക്ക് ലൈസന്‍സ് എടുക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പേവിഷബാധ നിര്‍മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരുവുനായ്ക്കളെ പിടികൂടുന്നതിനായി പരിശീലനം ലഭിച്ച നായ പിടുത്തക്കാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും തൊട്ടടുത്ത് മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.





Post a Comment

0 Comments