Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപള്ളി പഞ്ചായത്തംഗങ്ങളുടെ ചെണ്ടുമല്ലിത്തോട്ടം കൗതുകക്കാഴ്ചയൊരുക്കി.



പൂക്കളുടെ വര്‍ണ വസന്തം വിരിയിച്ച് മരങ്ങാട്ടുപള്ളി പഞ്ചായത്തംഗങ്ങളുടെ ചെണ്ടുമല്ലിത്തോട്ടം കൗതുകക്കാഴ്ചയൊരുക്കി. ആണ്ടൂരിലെ കൃഷിയിടത്തിലാണ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ പൂ കൃഷി നടത്തിയത്. പച്ചക്കറികളും, വാഴയും, കപ്പയുമെല്ലാം കൃഷി ചെയ്യുന്നതിനൊപ്പമാണ് പഞ്ചായത്തംഗങ്ങള്‍ പൂ കൃഷിയും നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി എമ്മാനുവല്‍, വൈസ് പ്രസിഡന്റ് നിര്‍മല ദിവാകരന്‍, അംഗങ്ങളായ സിറിയക് മാത്യു, ജോസഫ് ജോസഫ്, എ.എന്‍ സന്തോഷ്‌കുമാര്‍, സാലി ബെന്നി,  ഉഷ രാജു  ലിസി ജോയി,  ജാന്‍സി ടോജോ,  ബെന്നറ്റ് മാത്യു, സാബു അഗസ്റ്റ്യന്‍, പ്രസീദ സജീവ്, തുളസിദാസ്, ലിസി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പൂ കൃഷി നടത്തിയത്





Post a Comment

0 Comments