Breaking...

9/recent/ticker-posts

Header Ads Widget

മെഗാ മെഡിക്കല്‍ ക്യാംപ് അരുവിത്തുറ പള്ളി പാരീഷ് ഹാളില്‍ നടന്നു.



ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയും, അരുവിത്തുറ സെന്റ് ജോര്‍ജ് ഇടവക പിതൃവേദിയും, എസ്.എം.വൈ.എമ്മും സംയുക്തമായി കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ മെഗാ മെഡിക്കല്‍ ക്യാംപ് അരുവിത്തുറ പള്ളി പാരീഷ് ഹാളില്‍ നടന്നു. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് 318-B യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി രക്തദാന ബോധവല്‍ക്കരണ  സെമിനാറും നടന്നു.അരുവിത്തുറ പള്ളി വികാരി റവ. ഫാ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം അദ്ധ്യക്ഷനായിരുന്നു. ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, പ്രമേഹ രക്തസമ്മര്‍ദ്ദ നിര്‍ണ്ണയം, ബ്രെസ്റ്റ് കാന്‍സര്‍, സെര്‍വിക്കല്‍ കാന്‍സര്‍ ടെസ്റ്റ്,  എന്നീ വിഭാഗങ്ങളിലാണ് പരിശോധനകള്‍ നടന്നത്. പാലാ ബ്ലഡ് ഫോറം കണ്‍വീനര്‍ ഷിബു തെക്കേമറ്റം സെമിനാര്‍ നയിച്ചു. ഡോ.ജലീല,  ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഡോ.കുര്യച്ചന്‍ ജോര്‍ജ്ജ്, സെക്രട്ടറി  ജോജോ പ്ലാത്തോട്ടത്തില്‍, ഷാജിമോന്‍ മാത്യു, ബ്ലെയ്‌സ് ജോര്‍ജ്ജ്, ബെനിസണ്‍ സണ്ണി മണ്ണാറാത്ത്, അഡ്വ.സാന്ദ്ര റോയ്, എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments