Breaking...

9/recent/ticker-posts

Header Ads Widget

ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് മോന്‍സ് ജോസഫ് എംഎല്‍എയും



കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേയ്ക്ക് നടത്തുന്ന ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം മോന്‍സ് ജോസഫ് എംഎല്‍എയും പങ്കുചേര്‍ന്നു. ആലപ്പുഴ ജില്ലയിലെ കലവൂരില്‍ നിന്നും കണിച്ചുകുളങ്ങര വരെ 14 കിലോമീറ്റര്‍ ദൂരമാണ് മോന്‍സ് ജോസഫ് എംഎല്‍എ രാജീവ് ഗാന്ധിയ്‌ക്കൊപ്പം നടന്നത്. തിങ്കളാഴ്ച കോട്ടയം ജില്ലയിലെ കടുത്തുരുത്തി, വൈക്കം , ഏറ്റുമാനൂര്‍, പാലാ അസംബ്ലി മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്നത്. രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം യാത്രയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. യാത്രയ്ക്കിടയില്‍ രാഷ്ട്രീയകാര്യങ്ങള്‍ പങ്കുവയ്ക്കാനും സൗഹൃദസംഭാഷണത്തിനും അവസരം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ മുരളീധരന്‍, കെസി ജോസഫ്, നാട്ടകം  സുരേഷ് തുടങ്ങിയവരും യാത്രയില്‍ പങ്കെടുത്തു.




Post a Comment

0 Comments