Breaking...

9/recent/ticker-posts

Header Ads Widget

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ലാബില്‍ കൂടുതല്‍ സൗകര്യം



പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ലാബില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി. 24 മണിക്കൂറും രോഗനിര്‍ണയ സൗകര്യം ഒരുക്കിയതായി ജോസ്.കെ.മാണി എം.പി അറിയിച്ചു. ഇതോടൊപ്പം പരിശോധനകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വിവിധ പരിശോധനാ വിഭാഗങ്ങള്‍ക്കായി ഇറക്കുമതി ചെയ്ത നിരവധി ആധുനിക ഉപകരണങ്ങളും എത്തിച്ചു. ഗര്‍ഭാവസ്ഥയില്‍ ശിശുവിന്റെ കുറവുകള്‍ കണ്ടെത്തുന്ന ക്രെമറ്റോ ഗ്രാഫിക് ടെസ്‌ററിനായുള്ള ഡബിള്‍, ത്രിബിള്‍ മാര്‍ക്കര്‍ പരിശോധനാ സൗകര്യവും ഇനി മുതല്‍ ഈ കേന്ദ്രത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. ക്യാന്‍സര്‍ നിര്‍ണ്ണയത്തിനായി എല്ലാ ട്യൂമര്‍ മാര്‍ക്കര്‍ ടെസ്റ്റുകളും ബ്ലഡ്, യൂറിന്‍ കള്‍ച്ചര്‍ ടെസ്റ്റുകളും ഹെമറ്റോളജി, ക്ലിനിക്കല്‍ പാതോളജി, ബയോ കെമിസ്ട്രി, ഇമ്യൂണോളജി, സെറോളജി, മൈക്രോബയോളജി വിഭാഗങ്ങളിലായി 420-ല്‍ പരം രോഗനിര്‍ണ്ണയം വളരെ വേഗം കൃത്യതയോടെ ലഭ്യമാക്കുവാനുള്ള സൗകര്യമാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പരിശോധനാ ഫലം രോഗിയുടെ ഫോണിലും ലഭ്യമാക്കും. സര്‍ക്കാര്‍ നിരക്കു മാത്രമാണ്  രോഗനിര്‍ണ്ണയത്തിനായി ഈടാക്കുന്നത്.




Post a Comment

0 Comments