നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ എ.ഡി.എസ് ഓഫീസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് നിര്‍വ്വഹിച്ചു. വനിതാ തൊഴില്‍ സംരംഭത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് പറഞ്ഞു. മൂന്നാം വാര്‍ഡിലെ 92-ാം നമ്പര്‍ അംഗന്‍വാടിക്ക് സമീപം ഉള്ള കെട്ടിടത്തിലാണ് എ.ഡി.എസ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ എന്‍.ജെ റോസമ്മ അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ തോമസ് കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. പോലീസ് ലീഗല്‍ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ എം.എസ് ഗോപകുമാര്‍ ക്ലാസ്സ് നയിച്ചു. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലിയും നടന്നു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ സന്ദേശം നല്‍കി. വൈസ് പ്രസിഡന്റ് പുഷ്പമ്മ തോമസ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.ഡി ബാബു, എന്‍.കെ ശശി, കെ.എസ് രാഗിണി, എ.ഡി.സ് സെക്രട്ടറി ദീപ സലി, ശശികല ഹരിക്കുട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments