വിനോദ സഞ്ചാര രംഗത്ത് ഉത്തരവാദിത്വ ടൂറിസത്തിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് നീണ്ടൂര്‍ പഞ്ചായത്ത്. നീണ്ടൂര്‍ പഞ്ചായത്തിലെ മുടക്കാലി പാടശേഖരത്തോട് ചേര്‍ന്ന് പുഞ്ചവയല്‍കാറ്റ് വിനോദ സഞ്ചാരികള്‍ക്ക് പ്രകൃതി രമണീയമായ കാഴ്ചകള്‍ ഒരുക്കുകയാണ്.