നീണ്ടൂര്‍ അരുണോദയം എസ്എന്‍ഡിപി ശാഖാ യോഗം ശ്രീനാരായണ പക്ഷാചരണ ത്തോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ നശിപ്പിച്ചതായി പരാതി. ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന കൊടികളും നശിപ്പിച്ചിരുന്നു. എന്നാല്‍ സമാധാനം നിലനിര്‍ത്തുവാന്‍ ആഗ്രഹിച്ച ഭരണാധികാരികള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം വീണ്ടും ഉണ്ടായ സാഹചര്യത്തിലാണ് പരാതി നല്‍കിയതെന്ന് പ്രസിഡന്റ് യു.കെ ഷാജി പറഞ്ഞു. ചതയ ദിനത്തിന് പിറ്റേന്നും വെള്ളിയാഴ്ച രാത്രിയിലും ആണ് കൊടിതോരണങ്ങള്‍ നശിപ്പിച്ചതെന്ന് ശാഖാ സെക്രട്ടറി വി.ടി. സുനില്‍ പറഞ്ഞു.





0 Comments