Breaking...

9/recent/ticker-posts

Header Ads Widget

ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു



വന്‍കിട കമ്പനികളുടെ സി.എസ്.ആര്‍ വിഹിതം  സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ നികസനത്തിനും വിനിയോഗിക്കണമെന്ന്  ജോസ് കെ മാണി എം പി പറഞ്ഞു.  നെസ്ലെയുടെ സിഎസ്ആര്‍ പണ്ട് ഉപയോഗിച്ച് മേലുകാവ്, മൂന്നിലവ്, തലനാട് പഞ്ചായത്തുകളില്‍ 1000ത്തോളം കുടുംബങ്ങള്‍ക്ക് നല്‍കിയ ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.  ജെ.സി. ഐയും കെ.എം.മാണി ഫൗണ്ടേഷനും ചേര്‍ന്നാണ് പ്രകൃതി ദുരന്തത്തില്‍പെട്ടവര്‍ക്ക് സഹായം നല്കിയത്. തോമസ് ചാഴികാടന്‍ എംപിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, പ്രഫ. ലോപ്പസ് മാത്യൂ , നെസ്ലെ ഇന്ത്യ റിജണല്‍ മാനേജര്‍ ജോയി സ്‌കറിയ, ജെ.സി.ഐ സോണല്‍ പ്രസിഡണ്ട് ബിനു ജോര്‍ജ് ,അഡ്വ. ബിജു ഇളം തുരുത്തിയില്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments