Breaking...

9/recent/ticker-posts

Header Ads Widget

മുൻ മന്ത്രി പ്രൊഫ.എൻ എം ജോസഫ് അന്തരിച്ചു.



മുൻ മന്ത്രിയും ജനതാദൾ മുൻ സംസ്ഥാന പ്രസിഡൻറുമായിരുന്ന പ്രൊഫ.എൻ എം ജോസഫ് അന്തരിച്ചു.

സംശുദ്ധ രാഷ്ട്രീയത്തിനുടമയും,മന്ത്രിയും ജനതാദൾ മുൻ സംസ്ഥാന പ്രസിഡൻറുമായിരുന്ന പ്രൊഫ.എൻ എം ജോസഫ് അന്തരിച്ചു. 79 വയസായിരുന്നു.

സംസ്കാരം ബുധനാഴ്ച  ഉച്ചകഴിഞ്ഞ് നടക്കും . മൃതദേഹം ഇന്ന് വൈകുന്നേരം നാലുമണിക്ക് പാലാ കടപ്പാട്ടൂരിൽലുള്ള വസതിയിൽ കൊണ്ടുവരും .

ജോസഫ് മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകനായി 1943 ഒക്ടോബർ 18 ന് ജനനം . അറിയപ്പെടാത്ത ഏടുകൾ എന്ന പേരിൽ ആത്മകഥയുടെ പ്രസിദ്ധീകരിച്ചിട്ടുണ്ട് . കേരള യൂനിവേഴ്സിറ്റി സെനറ്റ് അംഗം ( 1980 1984 ) , പാലാ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് 

എലിസബത്ത് ജോസഫ് ആണ് ഭാര്യ . ഒരു മകനും ഒരു മകളും ഉണ്ട് .

1987 മുതൽ 1991 വരെ സംസ്ഥാന വനം വകുപ്പ് മന്ത്രിയായിരുന്ന ഇദ്ദേഹം പാലാ സെന്റ് തോമസ് കോളജിലെ അധ്യാപകനായിരുന്നു . 

പി സി ജോർജിനെ തോൽപ്പിച്ച് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നുമാണ് നിയമസഭയിൽ എത്തിയത് . മന്ത്രിയായിരുന്ന എം പി വീരേന്ദ്രകുമാർ  രാജിവച്ച ഒഴിവിൽ  മന്ത്രിസഭയിൽ എത്തി.




Post a Comment

0 Comments