കാണക്കാരി 153-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം കരയോഗം പ്രസിഡണ്ട് കാണക്കാരി അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ കണ്‍വീനര്‍ അഡ്വക്കേറ്റ് ഗോപാലകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. കരയോഗം ഭാരവാഹികളായ കെ പി മോഹനന്‍, അമ്പാടി ഗോപാലകൃഷ്ണന്‍, മുരളീധരന്‍ നായര്‍ വിനോദ് കുമാര്‍, വിജയകുമാര്‍ ചന്ദ്രിക, അരവിന്ദാക്ഷന്‍, ജയ് ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു . ആഘോഷങ്ങളുടെ ഭാഗമായി ഓണസദ്യയും പൂക്കളമത്സരം കലാകായിക മത്സരം, തിരുവാതിരകളി എന്നിവയും സംഘടിപ്പിച്ചു.





0 Comments