ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ദേവീവിലാസം എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല മുഖ്യാതിഥിയായിരുന്നു. താലൂക്ക് യൂണിയന്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രപിന്നണിഗായകന്‍ ഗണേഷ് സുന്ദരം ഓണസന്ദേശം നല്കി. ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ആര്‍ ഹേമന്ദ്കുമാര്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് അംഗം രജിത ഹരികുമാര്‍, കോട്ടയം തഹസില്‍ദാര്‍ അനില്‍കുമാര്‍, എആര്‍ ശ്രീകുമാര്‍, പ്രസന്ന മധു, കെപി കമലപ്പന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments