Breaking...

9/recent/ticker-posts

Header Ads Widget

പേരു വെളിപ്പെടുത്താൻ തയ്യാറാകാതെ കോടീശ്വരൻ



പേരു വെളിപ്പെടുത്താൻ തയ്യാറാകാതെ കോടീശ്വരൻ. കേരള ലോട്ടറിയുടെ ഓണം ബമ്പർ നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ 5 കോടി നേടിയ ടിക്കറ്റിന്റെ ഉടമയാണ് ഇപ്പോഴും തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താൻ തയ്യാറാകാത്തത് . പാലായിലെ കാനറാ ബാങ്ക് ശാഖയിൽ ടിക്കറ്റ് നൽകിയ ഇയാൾ ബാങ്ക് അധികൃതരോടും തന്റെ പേര് വെളിപ്പെടുത്തരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പാലായിലെ ലോട്ടറി വില്ലനക്കാരനായ പാപ്പച്ചന്റെ കയ്യിൽ നിന്നും വാങ്ങിയ TG-270912 ടിക്കറ്റിനാണ്   5 കോടി ലഭിച്ചത്. റിസൽട്ട് വന്നയുടൻ മാധ്യമങ്ങളും ലോട്ടറി വില്ലനക്കാരും പൊതുജനങ്ങളുമടക്കമുള്ളവർ സമ്മാനാർഹനെ തേടിയെങ്കിലും കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. പലരെക്കുറിച്ചും സംശയമുയർന്നെങ്കിലും യഥാർത്ഥ ഭാഗ്യവാൻ ഒളിവിലയിരുന്നു തിങ്കളാഴ്ച രാവിലെ ബാങ്കിലെത്തി ടിക്കറ്റ് നൽകിയെങ്കിലും ഭാഗ്യവാനാരെന്ന് പൊതുജനമറിയാൻ ഇനിയും കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്.




Post a Comment

0 Comments