നീണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഓണച്ചന്തയ്ക്ക് തുടക്കമായി. ഓണച്ചന്തയുടെ ഉദ്ഘാടനം നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രദീപ് നിര്‍വഹിച്ചു. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എന്‍ ജെ റോസമ്മ അധ്യക്ഷയായിരുന്നു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോട്ടൂര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പമ്മ തോമസ്, നീണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കുര്യാക്കോസ്, കൈപ്പുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം കെ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments