പാലാ മാനേജ്‌മെന്റ് അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ പാലാ അല്‍ഫോന്‍സാ കോളേജില്‍ ഏകദിന സെമിനാര്‍ നടത്തുന്നു. ജീവിതം അര്‍ത്ഥപൂര്‍ണമാക്കാനും, ജീവിത വിജയം നേടാനുമുള്ള ബോധവല്‍ക്കരണം നല്‍കുകയാണ് സെമിനാര്‍ ലക്ഷ്യമിടുന്നതെന്ന് മാനേജ്‌മെന്റ് അസോസ്സിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റീനാ സെബാസ്റ്റ്യന്‍, എ.ഡി സുരേഷ് ബാബു എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. വ്യാഴാഴ്ച രാവിലെ 10ന് നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം കോളേജ് ബര്‍സാര്‍ ഫാദര്‍ ജോസ് പുളിവയലില്‍ നിര്‍വ്വഹിക്കും. പ്രിന്‍സിപ്പാള്‍ ഡോ റെജീനാമ്മ ജോസഫ് അദ്ധ്യക്ഷയായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ അസോസ്സിയേഷന്‍ ഭാരവാഹികളായ ഷാജി ഓസ്റ്റി, സന്തോഷ് മാട്ടേല്‍, എ.ഡി സുരേഷ് ബാബു, റീമു സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments