സോളാര്‍ സ്ട്രീറ്റ് ലൈറ്റുകളില്‍ നിന്നും ബാറ്ററി മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച മൂന്നംഗ സംഘത്തെ പാലാ പോലീസ് പിടികൂടി. പോത്താനിക്കാട് പല്ലാരിമംഗലം സ്വദേശികളായ പ്ലാന്തടത്തില്‍ ജിഷ്ണു, സഹോദരന്‍ വിഷ്ണു, ആലക്കോട്ടില്‍ ബാദുഷ എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി പാലാ-പൊന്‍കുന്നം റോഡിലെ സ്ട്രീറ്റ് ലൈറ്റില്‍ നിന്നാണ് ഇവര്‍ ബാറ്ററി മോഷ്ടിച്ചത്. ബാറ്ററിയുമായി മടങ്ങുന്നതിനിടയില്‍ കാനാട്ടുപാറ പെട്രോള്‍ പമ്പില്‍വച്ച് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും, ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തുകയും ചെയ്തു. വാഹനത്തില്‍ ബാറ്ററി കണ്ടെത്തിയതിനെതുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണവിവരം പുറത്തറിഞ്ഞത്. ഇതേതുടര്‍ന്ന് വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.


.jpg)


0 Comments