കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി ചികിത്സ നല്‍കാന്‍ പാലാ ഹോമിയോ ആശുപത്രി പദ്ധതി നടപ്പാക്കുന്നു. ഹോമിയോപ്പതി വകുപ്പിന്റെ സംസ്ഥാനതല പദ്ധതിയായ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്കിന്റെ നേതൃത്വത്തിലാണ് വീടുകളിലും സ്ഥാപനങ്ങളിലുമെത്തി കിടപ്പു രോഗികളെ ചികിത്സിക്കുന്നത്. ഭവന സന്ദര്‍ശനത്തിനായി പാലാ ഹോമിയോ ആശുപത്രിക്ക് മുനിസിപ്പാലിറ്റി അനുവദിച്ച വാഹനത്തിന്റെ ഫ്‌ളാഗോഫ് ചെയര്‍മാന്‍ ആന്റോ ജോസഫ് നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഷാജു വി തുരുത്തന്‍, ബൈജു കൊല്ലംപറമ്പില്‍, കൗണ്‍സിലര്‍മാരായ വി.സി പ്രിന്‍സ്, ജോസ് ചീരാംകുഴി, സാവിയോ കാവുകാട്ട്, ആശുപത്രി സൂപ്രണ്ട് ഡോ സാജന്‍ ചെറിയാന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ ഹേമ ജി നായര്‍, മുന്‍സിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിശ്വം തുടങ്ങിയവര്‍ പങ്കെടുത്തു. എല്ലാ ബുധനാഴ്ചകളിലും, കിടപ്പു രോഗികളെ ഭവനങ്ങളിലും, സംരക്ഷിക്കുന്ന സ്ഥാപനങ്ങളിലുമെത്തി ഡോക്ടറുടെ നേതൃത്വത്തില്‍ പരിശോധിച്ച് സൗജന്യ മരുന്ന് ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് നടപ്പാക്കുന്നത്.





0 Comments